തിലക് വർമ, കുമാർ കുശാഗ്ര സെഞ്ചുറികൾ; നേപ്പാളിനെ തകർത്ത് റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ദോഹ∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ നേപ്പാളിനെ തകർത്തെറിഞ്ഞുകൊണ്ട് ഇന്ത്യ തങ്ങളുടെ വരവറിയിച്ചു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ 306 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 333 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നേപ്പാളിന് 11.3 ഓവറിൽ വെറും 26 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അഞ്ച് ഓവർ എറിഞ്ഞ് കേവലം ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ പിഴുത പേസർ പ്രിൻസ് യാദവാണ് നേപ്പാളിന്റെ നടുവൊടിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ ചെറിയൊരു തകർച്ചയെ നേരിട്ടിരുന്നു. സ്കോർബോർഡിൽ 42 റൺസ് എത്തിയപ്പോഴേക്കും വൈഭവ് സൂര്യവംശി (26), അഭിഷേക് ശർമ (9), ആയുഷ് ബദോനി (2) എന്നിവരെ നഷ്ടപ്പെട്ട ഇന്ത്യ പ്രതിസന്ധിയിലായി. എന്നാൽ, ക്യാപ്റ്റൻ തിലക് വർമയും കുമാർ കുശാഗ്രയും ക്രീസിലൊന്നിച്ചതോടെ കളിയുടെ ഗതി മാറി. ഇരുവരും ചേർന്ന് 191 പന്തുകളിൽനിന്ന് 206 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ ഇരുവർക്കും സെഞ്ചുറി നേട്ടവും സ്വന്തമാക്കാനായി.




