NEWS

പാക്കിസ്ഥാനോട് രാഹുൽ ഗാന്ധിയുടെ മമത: വിമർശനവുമായി ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പാക്കിസ്ഥാനോട് അമിതമായ ആരാധനയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്ത്. ആഗോളതലത്തിൽ വിദേശനയങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പാക്കിസ്ഥാനെ ഒരു മാതൃകയായി രാഹുൽ ഉയർത്തിക്കാട്ടുന്നത് പതിവാക്കിയിരിക്കുകയാണെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. ലോക രാഷ്ട്രീയത്തിൽ ഇന്ത്യക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും, എന്നാൽ നിലവിൽ രാജ്യം വെറും നോക്കുകുത്തിയായി മാറിയെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി കടന്നാക്രമണവുമായി എത്തിയത്.

ബിജെപി ദേശീയ വക്താവായ പ്രദീപ് ഭണ്ഡാരിയാണ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. “എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് പാക്കിസ്ഥാനോട് ഇത്രയധികം ആഭിമുഖ്യം തോന്നുന്നത്? അന്താരാഷ്ട്ര വേദികളിൽ ഒരു പാക്ക് ആരാധകനെപ്പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. വിദേശനയ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാക്കിസ്ഥാനെ തന്റെ വഴികാട്ടിയായി അദ്ദേഹം ഉയർത്തിക്കാട്ടുന്നു,” ഭണ്ഡാരി എക്സിലൂടെ പരിഹസിച്ചു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

Fashion ⏭️

Back to top button