NEWS

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂര, പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾക്ക് നിർത്തലാക്കുന്നതിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ കത്തയച്ചു. എൻഎസ്ജി-4 പദവിയുള്ള കാഞ്ഞങ്ങാട് സ്റ്റേഷന് പ്രതിവർഷം 19.99 കോടി രൂപയുടെ വരുമാനമുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രവും ജനസാന്ദ്രതയേറിയ വലിയ നഗരസഭയുമാണ് കാഞ്ഞങ്ങാട്.

മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, ജബൽപൂർ-കോയമ്പത്തൂർ എക്സ്പ്രസ്, മംഗളൂരു-രാമേശ്വരം എക്സ്പ്രസ്, മരുസാഗർ എക്സ്പ്രസ്, പുണെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, മുംബൈ എൽടിടി തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിലൂടെ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

Fashion ⏭️

Back to top button