NEWS

ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; കുവൈത്തിന് നേരെ ഇറാൻ ഡ്രോൺ ഭീഷണി

ടെഹ്റാൻ: കുവൈത്തിലെ അലി അൽ സലേം വ്യോമത്താവളത്തിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ സൈനിക കേന്ദ്രത്തിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഡ്രോൺ വിന്യാസങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ, ശത്രുക്കളുടെ ഈ ഡ്രോൺ നീക്കങ്ങളെ കുവൈത്ത് സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ കൃത്യമായി തകർത്തതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ വെച്ച് യുഎഇയുടെ കപ്പലിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിൽ പതിനൊന്നു പേർക്ക് പരിക്കേറ്റതായും ഒരാളെ കാണാതായതായും അധികൃതർ അറിയിച്ചു. അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ എണ്ണക്കമ്പനിയായ ‘അഡ്‌നോക്’ ആണ് കപ്പലിന് നേരെയുണ്ടായ ആക്രമണം സ്ഥിരീകരിച്ചത്. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകി വരുന്നതായും, കാണാതായ വ്യക്തിക്ക് വേണ്ടിയുള്ള തെരച്ചിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Fashion ⏭️

Back to top button