NEWS

തുലാവർഷം ദുർബലമായി; സംസ്ഥാനത്ത് വേനൽക്കാല സമാനമായ കഠിന ചൂട്

കൊല്ലം∙ തുലാവർഷം പെയ്തുതീർക്കേണ്ട സമയത്ത് സംസ്ഥാനത്ത് കത്തുന്ന വേനൽക്കാലത്തിന് സമാനമായ സാഹചര്യം. കഠിനമായ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും ഒത്തുചേരുമ്പോൾ പകൽനേരങ്ങളിൽ ജനജീവിതം ദുസ്സഹമാകുകയാണ്. ഇടവേളകളിലെത്തുന്ന കനത്ത വെയിലും ചൂടിന്റെ കാഠിന്യം വർധിപ്പിക്കുന്നുണ്ട്.

പകൽ സമയത്തെ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ ഉയർന്ന ചൂട് തുടരാനാണ് സാധ്യത. തീരദേശമേഖലകളിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം കൂടുതലായതിനാൽ വെയിലിന്റെ ആഘാതം സാധാരണയേക്കാൾ അധികമായി അനുഭവപ്പെടുന്നുണ്ട്.

Fashion ⏭️

Back to top button