NEWS

മുംബൈ ജൂതകേന്ദ്രത്തിൽ നിരീക്ഷണം നടത്തി ഫോട്ടോയെടുത്ത ഇരുപതുകാരൻ പിടിയിൽ; പ്രതിയെ കേരള പൊലീസിന് കൈമാറി

മുംബൈ: ദക്ഷിണ മുംബൈയിലെ പ്രശസ്തമായ ജൂത ആരാധനാലയവും കമ്യൂണിറ്റി സെന്ററുമായ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള അതിസുരക്ഷാ മേഖലകളിൽ ഒളിഞ്ഞുനിന്ന് നിരീക്ഷണം നടത്തിയതിന് യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) പിടികൂടി. നവിമുംബൈയിലെ ഐരോളി നിവാസിയായ ഇരുപതുകാരൻ യഷ് സിങ്ങിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കുറ്റവാളി സംഘങ്ങളുടെയും ദേശവിരുദ്ധ ശക്തികളുടെയും നിർദേശപ്രകാരമാണ് ഇയാൾ ചബാദ് ഹൗസിനു പരിസരത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി കൈമാറുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുഎപിഎ (UAPA) വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിലെ പ്രതിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, തുടർനടപടികൾക്കായി കേരള പോലീസിന് കൈമാറിയതായും എടിഎസ് വൃത്തങ്ങൾ അറിയിച്ചു.

ടെലിഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുമായി ഇയാൾ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Fashion ⏭️

Back to top button