NEWS

ഡേറ്റിങ് ആപ്പിലൂടെ പരിചയം: കാനഡയിൽ നിന്ന് കാമുകനെ തേടിയെത്തിയ യുവതിക്ക് നേരിട്ടത് കനത്ത തിരിച്ചടി

ജയ്പുർ∙ ഡേറ്റിങ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട യുവാവിനെ ജീവിതപങ്കാളിയാക്കാൻ കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് പറന്നെത്തിയ യുവതിക്ക് നേരിടേണ്ടിവന്നത് കടുത്ത നിരാശ. കനേഡിയൻ പൗരയായ യുവതിയുടെ യഥാർഥ പ്രായം അറിഞ്ഞതോടെ വിവാഹത്തിൽനിന്ന് യുവാവ് പിന്മാറുകയായിരുന്നു. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിൽ ഉൾപ്പെടുന്ന നീംറാണയിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ കാര്യത്തിൽ ഉടലെടുത്ത തർക്കത്തെത്തുടർന്ന് യുവതി എംബസിയുടെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനും കനേഡിയൻ യുവതിയും ഒരു വർഷം മുൻപാണ് ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും തുടർന്ന് വിവാഹമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നവംബർ 11-ന് യുവതി ഇന്ത്യയിലെത്തിയത്.

Fashion ⏭️

Back to top button