NEWS
ദുബായിൽ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി പ്രവാസികൾ കുടുങ്ങി; വൻ തട്ടിപ്പ് സംഘം പിടിയിൽ

ദുബായ് ∙ തൊഴിൽതേടുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും വലയിലാക്കി അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റൽ വോളറ്റുകളും തുറപ്പിച്ച് വൻ തട്ടിപ്പ് നടത്തിയ സംഘം ദുബായ് പോലീസിന്റെ പിടിയിലായി. പണത്തിന്റെ അത്യാവശ്യമുള്ളവരെ ലക്ഷ്യം വെച്ച്, ചെറിയ തുക പ്രതിഫലമായി നൽകാം എന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്.
ഇവർ പറയുന്നതനുസരിച്ച് അക്കൗണ്ടുകൾ തുറക്കുന്നവരിൽ നിന്ന് അതിന്റെ പൂർണ്ണ നിയന്ത്രണവും രേഖകളും സംഘം കൈക്കലാക്കും. പിന്നീട്, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെയും തട്ടിപ്പുകളിലൂടെയും ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനും കൈമാറ്റം ചെയ്യാനും ഈ അക്കൗണ്ടുകളാണ് ഇവർ വ്യാപകമായി ഉപയോഗിച്ചിരുന്നത്.




