CINEMA

അർജുൻ അശോകന്റെ മെൽകൗ: പോണ്ടിച്ചേരി റിലീസ് 13-ന്

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’ നവംബർ 13-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. നിഖിൽ മോഹൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഈ ചിത്രം സുഹൃത്തുക്കളുടെ പോണ്ടിച്ചേരി യാത്രയെയും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

സൗഹൃദത്തിന്റെയും ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുതുമുഖതാരം ശ്രീലക്ഷ്മി വിജയനാണ് നായികയായി എത്തുന്നത്. സിനിമയുടെ തിരക്കഥാകൃത്തായ സനൂപ് തൈക്കുടം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനപ്രിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മയാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ താരം.

സനീഷ് സ്റ്റാൻലിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഇലക്ട്രോണിക് കിളിയുടേതാണ് സംഗീതം. സാഗർ ദാസാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. അരുൺ ഗോപി എക്സൈറ്റ്മെന്റ്, ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ അരുൺ ഗോപിയും ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മാണം. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ് ചിത്രം വിതരണത്തിനെത്തിക്കുന്നു. പി.ആർ.ഒ – ശബരി.

Business ⏭️

Back to top button