ഇറാനിലെ ഖേഷം ദ്വീപിൽ യുഎസ് ആക്രമണം: സ്ഫോടന പരമ്പരകൾ

വാഷിങ്ടൻ∙ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കവേ, ഇറാനിലെ ഹോർമുസ് കടലിടുക്കിലുള്ള ഖേഷം ദ്വീപിൽ അമേരിക്കൻ സൈനിക ആക്രമണം നടന്നതായി ‘വാൾ സ്ട്രീറ്റ് ജേണൽ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ദ്വീപിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം, ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നീക്കങ്ങൾ നടപ്പിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിച്ചിരുന്നതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിൽ പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇറാന് നേരെയുള്ള ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ശക്തമായി എതിർക്കുമെന്ന നിലപാടുമായി റഷ്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.




