NEWS
ചേരാനല്ലൂരിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് 17 വയസ്സുകാരൻ ഓടിച്ച കാറിടിച്ച്; അഡീഷണൽ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ

കൊച്ചി ∙ ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിച്ചാണ് മരണം. കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട അഡിഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Fashion ⏭️




