NEWS

കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം, ഒരാൾ മരിച്ചു; അഡീഷണൽ ജഡ്ജിയുടെ മകൻ പിടിയിൽ

അപകടത്തിൽ തകർന്ന സ്കൂട്ടർ,​ മരണപ്പെട്ട ജയകൃഷ്ണൻ

കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. മാഞ്ഞാലി സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്. കാർ ഓടിച്ച 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്നാണ് വിവരം. പിതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം.
RELATED TOPICS: KOCHI CAR ACCIDENT, MINOR DRIVING ACCIDENT, SCOOTER ACCIDENT KOCHI, ADDITIONAL JUDGE SON, KERALA ROAD ACCIDENT

Read News ⏭️

Back to top button