NEWS
ഇൻഡിഗോയുടെ ശുചിമുറിയിലെ കണ്ണാടിയിൽ ബോംബ് ഭീഷണി സന്ദേശം; രണ്ട് മണിക്കൂറോളം മുൾമുനയിൽ യാത്രക്കാർ

കൊൽക്കത്ത ∙ തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും കൊൽക്കത്തയിലെത്തിയ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനു പിന്നാലെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് വിമാനത്തിനുള്ളിൽ ഭീഷണി സന്ദേശം കണ്ടെത്തിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ മണിക്കൂറുകളോളം പരിഭ്രാന്തി പരന്നു. കടുത്ത സുരക്ഷാ പരിശോധനകളെ തുടർന്ന് യാത്രക്കാർക്ക് രണ്ട് മണിക്കൂറിലധികം റൺവേയിൽ കാത്തുനിൽക്കേണ്ടി വന്നുഇൻഡിഗോയുടെ 6E1494 വിമാനം ഉച്ചയ്ക്ക് 2.05നാണ് കൊൽക്കത്തയിൽ ലാൻഡ് ചെയ്തത്. ആകെ സീറ്റുകളുടെ 80 ശതമാനത്തോളം യാത്രക്കാർ ഈ സമയം വിമാനത്തിലുണ്ടായിരുന്നു. ലാൻഡിങ്ങിനു പിന്നാലെ വിമാനത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിലെ കണ്ണാടിയിൽ എഴുതിവച്ച നിലയിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്.
Fashion ⏭️




