HEALTH

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരുപിടി നട്സ്; ആരോഗ്യഗുണങ്ങൾ ഏറെ


ആഘോഷങ്ങളും മധുരപലഹാരങ്ങളും നിറഞ്ഞ ദിവസങ്ങൾക്കുശേഷം ഭക്ഷണക്രമം പഴയരീതിയിലേക്ക് കൊണ്ടുവരാൻ വലിയ മാറ്റങ്ങളൊന്നും ആവശ്യമില്ല. പതിവ് പ്രഭാതഭക്ഷണത്തിനൊപ്പം അൽപം ബദാമോ വാൾനട്ടോ ഉൾപ്പെടുത്തുന്നതുപോലുള്ള ചെറിയ ശീലങ്ങൾമാത്രം പിന്തുടരാം. പോഷകഗുണം വർധിപ്പിക്കാനും കൂടുതൽ നേരം വയറുനിറഞ്ഞ സംതൃപ്തി നിലനിർത്താനും ഇത് സഹായിച്ചേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.ആരോഗ്യകരമായ കൊഴുപ്പ്, സസ്യപ്രോട്ടീൻ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് നട്‌സ്. ഇവ ഉൾപ്പെടുത്തിയ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ എങ്ങനെ സ്വാധീനിക്കുമെന്നത് ഗവേഷകർ പരിശോധിച്ചിട്ടുണ്ട്. 2026-ൽ ജേണൽ ഓഫ് ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ, പ്രീഡയബറ്റിസ് ഉള്ള 60 മധ്യവയസ്‌കരായ ഇന്ത്യക്കാരിൽ ബദാം ഉൾപ്പെടുത്തിയ ഭക്ഷണക്രമം പിന്തുടർന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മെച്ചമുണ്ടായതായി കണ്ടെത്തി. എന്നാൽ ഇത് ബദാം കഴിക്കുന്ന എല്ലാവർക്കും ഒരേ ഫലം ലഭിക്കുമെന്നതിന് ഉറപ്പല്ല.പതിവ് ഭക്ഷണത്തിൽ ചെറിയ മാറ്റങ്ങൾ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കാതെ തന്നെ നട്‌സ് ഭക്ഷണത്തിൽ എങ്ങനെയൊക്കെ ഉൾപ്പെടുത്താമെന്നുനോക്കാം.അവലിനൊപ്പം ബദാം: ചെറുതായി അരിഞ്ഞ ബദാം അവലിൽ ചേർക്കാം. രുചിയും പോഷകഗുണവും വർധിപ്പിക്കാൻ ഇത് സഹായിക്കും.ഉപ്പുമാവിനൊപ്പം വാൾനട്ടോ കശുവണ്ടിയോ: ഉപ്പുമാവിൽ അൽപം നട്‌സ് ചേർക്കുന്നത് ഭക്ഷണത്തിന് വ്യത്യസ്തമായ രുചിയും ക്രഞ്ചി സ്വഭാവവും നൽകും.തൈരിനൊപ്പം നട്‌സ്: ഒരു ചെറിയ അളവ് നട്‌സ് തൈരിൽ ചേർത്തു കഴിക്കാം.


Cinema ⏭️

Back to top button