NEWS

വിദ്യാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി, ലൈറ്റുകൾ അണച്ച് മർ‌ദനം: ജാമിയ മിലിയയിൽ സംഘർഷം


ന്യൂഡൽഹി ∙ 2006ൽ നിർത്തിവച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ സംഘർഷം. സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് സംഘർഷം. ക്യാംപസിനുള്ളിലാണ് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടിയത്. വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയത്.കഴിഞ്ഞ പതിനാറാം തീയതി മുതലാണ് സർവകലാശാലാ ക്യാംപസിനുള്ളിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. യാതൊരു മുന്നറിയിപ്പും നൽകാതെയാണ് സുരക്ഷാ ജീവനക്കാർ പന്തൽ പൊളിച്ചുനീക്കിയതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. നേരത്തേയും പന്തൽ പൊളിച്ചുമാറ്റാൻ സുരക്ഷാ ജീവനക്കാർ നീക്കം നടത്തിയിരുന്നു. 


Fashion ⏭️

Back to top button