NEWS

മുളകുപൊടിയെറിഞ്ഞു, ഇരുമ്പുകട്ട കൊണ്ട് ഇടിച്ചു; വിവാഹം മുടക്കിയതിന് ക്വട്ടേഷൻ: ഓട്ടോഡ്രൈവർക്കും ഭാര്യയ്ക്കും മർദനം


കോഴിക്കോട് ∙ വിവാഹം മുടക്കിയെന്ന തെറ്റിദ്ധാരണയിൽ പേരാമ്പ്ര ചേനോളിയിൽ യുവാവിനെയും ഭാര്യയെയും ഭീഷണിപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത രണ്ടു ഗുണ്ടകളെ തേടി പേരാമ്പ്ര പൊലീസിന്റെ അന്വേഷണം തുടരുന്നു. ചേനോളി കുണ്ടുങ്ങൽ താഴെ മണ്ണച്ചാംകണ്ടി റഷീദിന് (45) ആണ് വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ക്രൂരമർദനമേറ്റത്.കാറിലെ പെട്രോൾ തീർന്നെന്നും പേരാമ്പ്രയിൽ പോയി പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയുമായി വരാമോയെന്നും ചോദിച്ചാണ് പ്രതികൾ റഷീദിനെ വീട്ടിലെത്തി കണ്ടത്. പെട്രോൾ വാങ്ങാൻ ഒരു കാൻ കിട്ടുമോ എന്നു ചോദിച്ചതു പ്രകാരം അതുമെടുത്താണ് റഷീദ് ഓട്ടോയുമായി റോഡിലെത്തിയത്. ഇതിനു പിന്നാലെ അയൽവാസി ഏൽപിച്ച ക്വട്ടേഷൻ ആണെന്നു പറഞ്ഞ് റഷീദിനെ മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിച്ചുവെന്നാണ് പരാതി.


Fashion ⏭️

Back to top button