NEWS

വിദേശത്ത് അവധിക്ക് കൊണ്ടുപോയ മകളെ തിരിച്ചെത്തിച്ചില്ല; പിതാവ് കോടതിയിൽ, അമ്മയ്ക്കെതിരെ നിർണായക നീക്കം


അബുദാബി∙ അവധിക്കാല യാത്ര കഴിഞ്ഞ് നാല് വയസ്സുള്ള മകളെ ഫിലിപ്പീൻസിൽ നിന്ന് യുഎഇയിൽ തിരിച്ച് എത്തിക്കാത്ത അമ്മയ്ക്ക് അബുദാബി കോടതി മൂന്ന് ലക്ഷം ദിർഹം പിഴ ചുമത്തി. കുട്ടി യുഎഇയിൽ തിരിച്ചെത്തിയാൽ ഈ പിഴ ഒഴിവാക്കപ്പെടുമെന്ന് കുട്ടിയുടെ പിതാവിന്റെ അഭിഭാഷകൻ വ്യക്തമാക്കി.കോടതി വിധി പ്രകാരം മകളെ നാട്ടിലെത്തിക്കാൻ അമ്മയ്ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷവും കുട്ടി വിദേശത്ത് തുടരുകയാണെങ്കിൽ സംയുക്ത കസ്റ്റഡി വ്യവസ്ഥ മാറ്റാനും ഏകപക്ഷീയമായ കസ്റ്റഡിക്കായി അപേക്ഷിക്കാനും പിതാവിന് അവസരമുണ്ടാകും.കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നടപടിയെന്നും വിധി നടപ്പിലാക്കാൻ അമ്മയ്ക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സമയം ഉണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ നീക്കം നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു.


Fashion ⏭️

Back to top button