NEWS

‘അനുജത്തിയെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തി’യെന്ന് എട്ടുവയസ്സുകാരൻ; 3 വർഷത്തിനു ശേഷം അമ്മ പിടിയിൽ; ക്രൂരത കുഞ്ഞ് കരഞ്ഞതിന്


തിരുവല്ല / മുതലമട (പാലക്കാട്) ∙ 3 വർഷം മുൻപു തിരുവല്ല പുളിക്കീഴിലെ ചതുപ്പിൽ മരിച്ചനിലയിൽ കണ്ട പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മ പാലക്കാട് മീങ്കര സ്വദേശി മഞ്ജുവിനെ (45) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ സുഹൃത്ത് ശിവ എന്നയാളെയും അയാളുടെ സഹോദരൻ ശക്തിയെയും പൊലീസ് തിരയുന്നു. മഞ്ജുവിന്റെ മകനോടു നാട്ടിലെ പൊതുപ്രവർത്തക സഹോദരിയെക്കുറിച്ചു തിരക്കിയതാണു കേസിൽ വഴിത്തിരിവായത്.2023 ഓഗസ്റ്റ് 12ന് ആണ് ഒരു വയസ്സിൽ താഴെയുള്ള പെൺകുഞ്ഞിന്റെ മൃതദേഹം പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിക്കു സമീപത്തെ ചതുപ്പിൽ കണ്ടെത്തിയത്. ശിവയാണു കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നതെന്നു മഞ്ജു മൊഴി നൽകിയിട്ടുണ്ട്. ശിവ ഒപ്പമുള്ളപ്പോൾ കുഞ്ഞു കരഞ്ഞതാണു പ്രകോപനമായതെന്നു പൊലീസ് പറയുന്നു. ചങ്ങനാശേരി കെഎസ്ആർടിസി ജംക്‌ഷനിലെ കടയുടെ തിണ്ണയിൽ വച്ചാണു കൊലപ്പെടുത്തിയതെന്നും മൃതദേഹം കുഴിച്ചിടാൻ ശിവയുടെ സഹോദരൻ ശക്തി സഹായിച്ചെന്നും മൊഴിയിലുണ്ട്.


Fashion ⏭️

Back to top button