NEWS
വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും പ്ലാസ്റ്റിക് ടൈ: സർവത്ര ദുരൂഹം; ഇരുപതോളം വീടുകളിൽ അജ്ഞാതൻ

മൂവാറ്റുപുഴ(എറണാകുളം) ∙ വീടുകളുടെ ഗേറ്റുകളിലും മുറ്റത്തു നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. നഗരസഭയിലെ 9,10 വാർഡുകളിലെ ഇരുപതോളം വീടുകളിലാണ് അസാധാരണ സംഭവം. സംഭവത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമാകാത്തതും അന്വേഷണത്തിൽ നിർണായകസൂചനകൾ ലഭിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.കാവുംകര, ഫ്രഷ് കോള, മാർക്കറ്റ് മേഖലകളിലെ വീടുകളിലാണു ഗേറ്റുകളിലും വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിലും ബ്രേക്ക് ലിവറിലും പ്ലാസ്റ്റിക് ടൈകൾ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്ന സംശയം ആദ്യം ഉയർന്നെങ്കിലും സംഭവങ്ങളുടെ ആവർത്തനവും വീടുകൾ തിരഞ്ഞെടുത്ത രീതിയും നാട്ടുകാരിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കാവുംകരയിൽ അടുത്തടുത്തുള്ള 9 വീടുകളുടെ ഗേറ്റുകളിലും വാഹനങ്ങളിലും സമാനമായി പ്ലാസ്റ്റിക് ടൈകൾ കെട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.
Fashion ⏭️




