NEWS

കോട്ടയം–എറണാകുളം ഇടനാഴി: മുളങ്കുഴയിൽ നിന്ന് ആരംഭിച്ച് അങ്കമാലി-കുണ്ടന്നൂർ ദേശീയപാത ബൈപാസിൽ എത്തിച്ചേരും; കേന്ദ്രത്തിന് ശുപാർശ നൽകും


കോട്ടയം ∙ ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം–എറണാകുളം ഇടനാഴിക്കായി സംസ്ഥാന സർക്കാർ ഉടൻ കേന്ദ്രസർക്കാരിനു ശുപാർശ നൽകും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇക്കാര്യത്തിൽ ഉറപ്പു നൽകിയെന്നു കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.ദേശീയപാതാ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ ആവശ്യമാണ്. ഇതിനുള്ള നടപടിയാണ് ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ശുപാർശ നൽകിയാലുടൻ കേന്ദ്ര ഗതാഗത വകുപ്പ് പഠനസംഘത്തെ അയയ്ക്കുമെന്നും എംപി അറിയിച്ചു.


Fashion ⏭️

Back to top button