NEWS
കേന്ദ്രമന്ത്രി എൽ.മുരുഗന്റെ രാജി: കാരണം നടിയുടെ പരാതി? അനുചിതമായ സന്ദേശങ്ങൾ അയച്ചു

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി എൽ.മുരുഗന്റെ പെട്ടെന്നുള്ള രാജിക്കു കാരണം ബോളിവുഡ് നടിയുടെ പരാതിയെന്നു സൂചന. 2030 ഏപ്രിൽ വരെ കാലാവധിയുണ്ടായിട്ടും രാജ്യസഭാ അംഗത്വവും മുരുഗൻ രാജിവച്ചിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവമാകാനാണു രാജിയെന്നായിരുന്നു വിശദീകരണം. എന്നാൽ, മുരുഗൻ അനുചിതമായ സന്ദേശങ്ങൾ അയച്ചതായുള്ള നടിയുടെ പരാതി ബിജെപിയിലെ ഉന്നതരുടെ ശ്രദ്ധയിലെത്തിയതാണു പ്രശ്നമെന്നാണ് ബിജെപി ക്യാംപിൽ നിന്നുള്ള വിവരം.മന്ത്രിയെന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങളിൽനിന്ന് കുറച്ചുനാളായി വിട്ടുനിൽക്കുന്ന സ്ഥിതിയിലായിരുന്നു മുരുഗൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദർശത്തിനു പിന്നാലെയായിരുന്നു രാജിയെന്നതും ശ്രദ്ധേയം.
Fashion ⏭️




