NEWS

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക ജാഗ്രതാനിർദേശം; ഇത്തരം സന്ദേശങ്ങൾ പാടില്ലെന്നും മുന്നറിയിപ്പ്


റിയാദ്∙ സൗദി അറേബ്യയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി പ്രത്യേക ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സൗദിയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും ശാന്തത പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും എംബസി നിർദ്ദേശിച്ചു. വ്യോമാക്രമണ ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ എല്ലാവരും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയണം. പ്രാദേശിക ഭരണകൂടവും ഔദ്യോഗിക ചാനലുകളും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഡിയോകളോ വാർത്തകളോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയോ ഫോർവേഡ്/റീപോസ്റ്റ് ചെയ്യുകയോ ചെയ്യരുത്. റിയാദിലെ ഇന്ത്യൻ എംബസി, ജിദ്ദയിലെ കോൺസുലേറ്റ്, വിഎഫ്എസ് വഴിയുള്ള പാസ്‌പോർട്ട്/അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.ഇന്ത്യൻ വിമാനക്കമ്പനികളുടെ നിയന്ത്രണങ്ങൾ (ഒക്ടോബർ 17 വരെ): എയർ ഇന്ത്യ & എയർ ഇന്ത്യ എക്സ്പ്രസ്: റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചു. അകാസ എയർ : റിയാദ്, ജിദ്ദ സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി. ഇൻഡിഗോ : റിയാദ്, ദമാം, ജിദ്ദ, മദീന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി.


Fashion ⏭️

Back to top button