SPORTS
ജന്മദിനത്തിലെ ‘ഡിന്നർ പാർട്ടി’: പുറത്തിറങ്ങുന്നതിനിടെ യുവാവിനെ കെട്ടിപ്പിടിച്ച് സാറ; വൈറലായി വിഡിയോ, സമൂഹമാധ്യമങ്ങളിൽ ചർച്ച

മുംബൈ ∙ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കറിന്റെ ജന്മദിനത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി ‘’മിസ്റ്ററി മാൻ’ വിഡിയോ. ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ റസ്റ്ററന്റിൽ എത്തിയപ്പോൾ ഒരു യുവാവിനെ സാറ കെട്ടിപ്പിടിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇന്നാണ് സാറയയുടെ 29–ാം ജന്മദിനം. ഞായറാഴ്ച രാത്രി, സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യയായ സാനിയ ചന്ദോക്കിനും മറ്റു ചില സുഹൃത്തുക്കൾക്കുമൊപ്പമാണ് സാറ ബാന്ദ്രയിലെ ‘ഗൈജിൻ’ റസ്റ്ററന്റിലെത്തിയത്. ജാപ്പനീസ് ശൈലിയിലുള്ള ആഡംബര റസ്റ്ററന്റ് ആണിത്.വൈറലായ വിഡിയോയിൽ യുവാവിന്റെ മുഖം വ്യക്തമല്ലാത്തതിനാൽ, ഇതാരാണെന്നു സംബന്ധിച്ച് പല ഊഹാപോഹങ്ങളാണ് നിറയുന്നത്. ഇതു സാറയുടെ കാമുകനാണെന്നു ചിലർ പറയുന്നുണ്ടെങ്കിലും അതിനു സാധ്യതയില്ലെന്നാണു മറ്റു ചിലരുടെ അഭിപ്രായം. ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത സാറയുടെ ഒരു സുഹൃത്താണെന്നും സാറ മടങ്ങിയപ്പോൾ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞതാണെന്നും ഇവർ പറയുന്നു. എന്തുതന്നെയായാലും ചർച്ചകൾ പൊടിപൊടിക്കുകയാണ്.
Auto ⏭️




