SPORTS

ടോസ് വിൻഡീസിന്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ഇന്ത്യൻ പ്ലേയിങ് ഇലവനിൽ രണ്ടു സുപ്രധാന മാറ്റങ്ങൾ


ഇൻഡോർ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ വെസ്റ്റിൻ‍ഡീസ് ക്യാപ്റ്റ് ഷായ് ഹോപ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നിതീഷ് കുമാർ റെഡ്ഡി, പ്രിൻസ് യാദവ് എന്നിവർ ടീമിലിടം പിടിച്ചപ്പോൾ ശിവം ദുബെ, കുൽദീപ് യാദവ് എന്നിവർ പുറത്തായി. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്നും അവസാന ഇലവനിൽ സ്ഥാനം കിട്ടിയില്ല. ആത്മവിശ്വാസത്തിന്റെ അമരത്തുനിന്ന് ആശങ്കയുടെ അടിത്തട്ടിലേക്ക് ടീം ഇന്ത്യയെ ചവിട്ടിത്താഴ്ത്തിയാണ് സംഭവബഹുലമായ രണ്ടാം ട്വന്റി20യിൽ വെസ്റ്റിൻഡീസ് 6 വിക്കറ്റിന്റെ റെക്കോർഡ് ജയം സ്വന്തമാക്കിയത്. രാജ്യാന്തര ട്വന്റി20യിൽ ടീം ഇന്ത്യയുടെ അപരാജിത കുതിപ്പിനു തടയിടാനും ഈ ജയത്തോടെ വിൻഡീസിന് സാധിച്ചു. ഇതോടെ, 5 മത്സര പരമ്പരയിലെ മൂന്നാം പോരാട്ടത്തിനായി ഇന്ന് ഇൻഡോറിൽ ഇറങ്ങുമ്പോൾ ജയത്തേക്കാൾ ടീമിന്റെ ആത്മവിശ്വാസം തിരികെപ്പിടിക്കുകയെന്ന ചുമതലകൂടി ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും സംഘത്തിനുമുണ്ട്. മറുവശത്ത്, രണ്ടാം ട്വന്റി20യിൽ 250 റൺസ് പിന്തുടർന്നു ജയിച്ചതിന്റെ ആവേശത്തിലിറങ്ങുന്ന വിൻഡീസ്, ഇന്നത്തെ മത്സരംകൂടി സ്വന്തമാക്കി പരമ്പരയിൽ 2–1ന് മുന്നിലെത്താനാകും ശ്രമിക്കുക.


Auto ⏭️

Back to top button