NEWS
ഒരിക്കൽ സൗന്ദര്യറാണി, പിന്നെ പ്രഥമവനിത: അറസ്റ്റിലായത് രാജപക്‌സെ കുലത്തിന്റെ അതിശക്ത

കഴിഞ്ഞദിവസമാണ് ശ്രീലങ്കയിൽനിന്ന് ആ വാർത്ത വന്നത്. ശ്രീലങ്കയുടെ മുൻ പ്രഥമവനിത ശിരന്തി രാജപക്സെ(73) അറസ്റ്റിലായിരിക്കുന്നു. അവർ നടത്തിയിരുന്ന ഒരു ജീവകാരുണ്യ സേവാസ്ഥാപനം ഫണ്ടുകൾ വെട്ടിച്ചെന്ന ആരോപണത്തിലാണ് അറസ്റ്റ്. ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ഒരു കാലത്ത് ഉരുക്കുകോട്ട പോലെ നിലനിന്നതാണ് രാജപക്സെ കുടുംബം. എന്നാൽ ഇന്ന് അതല്ല സ്ഥിതി.ശിരന്തിയുടെ മക്കളായ നമലും യോഷിതയും നേരത്തെ അറസ്റ്റിലായിരുന്നു. 2005 മുതൽ 2015 വരെ ശ്രീലങ്ക ഭരിച്ച മഹിന്ദ രാജപക്സെ ഒരു കാലത്ത് സിംഹളരുടെ ആരാധനാപാത്രമായിരുന്നു. എന്നാൽ പിന്നീട് ഹീറോ വില്ലനായി.സൗന്ദര്യമത്സര വേദിയിലെ ശ്രദ്ധ ശിരന്തിക്ക് സിനിമാരംഗത്തുനിന്നും അവസരങ്ങൾ ലഭിക്കാൻ കാരണമായി. എന്നാൽ സിനിമയിലേക്ക് കടക്കുന്നതിനുപകരം വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്കാണ് അവർ തിരിഞ്ഞത്. കുട്ടികളുടെ മനശസ്ത്രത്തിലും പ്രീസ്കൂൾ വിദ്യാഭ്യാസത്തിലും അവർ പഠനം നടത്തി. പിന്നീട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാൾട്ടൺ പ്രീസ്കൂളുകൾ എന്ന ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
Fashion ⏭️




