NEWS

‘ഓരോ ഫയലിലും ഓരോ ജീവിത പ്രശ്‌നങ്ങള്‍’; ‘ജനസ്പര്‍ശം’ പദ്ധതിയുമായി സർക്കാർ


തിരുവനന്തപുരം∙ നൂറുദിന കര്‍മപദ്ധതികളില്‍ 96.5 ശതമാനവും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 588 പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍ 568 എണ്ണവും പൂര്‍ണമായി നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ തീര്‍പ്പാക്കാനായി ഒക്‌ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ  ഫയല്‍ അദാലത്ത് നടത്തും. ‘ജനസ്പര്‍ശം’ എന്ന പേരിലാണ് ഫയല്‍ അദാലത്ത്. 2.76 ലക്ഷം ഇ-ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് അദാലത്ത് നടത്തുന്നത്. ഓരോ ഫയലിലും ഓരോ ജീവിതപ്രശ്‌നങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പൗരന്മാര്‍ക്ക് ലീഗല്‍ ഗ്യാരന്റി  രാജ്യത്ത് ആദ്യമായി വയോജന വകുപ്പിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്ക് ലീഗല്‍ ഗ്യാരന്റി നല്‍കുന്ന നിയമനിര്‍മാണം നടത്തും. ഈ നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള നടപടി സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം നടത്തി അവര്‍ ഒറ്റയ്ക്കാകുന്നില്ലെന്ന് ഉറപ്പാക്കും. കുടുംബശ്രീ മാതൃകയില്‍ കൂട്ടായ്മ ഉണ്ടാക്കി അവര്‍ക്കുള്ള പരിചരണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button