NEWS
മന്ത്രിയുമായി ചർച്ച നടത്തി; കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിക്കും

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം പിൻവലിക്കാൻ ധാരണയായി. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരത്തെ തുടർന്ന് പുറത്താക്കിയ മീറ്റർ റീഡർമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കും. മീറ്റർ റീഡർമാർ ഉന്നയിച്ച പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത വ്യാഴാഴ്ച വീണ്ടും യോഗം ചേരും.
ഈ മാസം ഒന്നാം തീയതി മുതൽ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചതോടെ സംസ്ഥാനത്ത് ബിൽ വിതരണം പൂർണ്ണമായും നിലച്ചിരുന്നു. റീഡിംഗ് എടുക്കൽ പൂർണ്ണമായി സ്തംഭിച്ചതോടെയാണ് കെ.എസ്.ഇ.ബി ബദൽ മാർഗങ്ങളിലേക്ക് തിരിഞ്ഞിരുന്നു.
RELATED TOPICS: KSEB METER READERS STRIKE, KSEB STRIKE KERALA, METER READERS PROTEST, KSEB NEWS MALAYALAM, KERALA ELECTRICITY NEWS
Read News ⏭️




