NEWS

ഫ്രഞ്ച് നഗരങ്ങളിൽ തെരുവിലിറങ്ങി വിദ്യാർഥികൾ; കണ്ണീർവാതക പ്രയോഗം; കൗമാരപ്രക്ഷോഭം ബെൽജിയത്തിലേക്കും


പാരിസ് ∙ ഫ്രാൻസിൽ പഠനം മുടക്കി തെരുവിലിറങ്ങിയ ഹൈസ്കൂൾ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് മൂന്നാം ആഴ്ചയിലും ശമനമില്ല. അധ്യാപകക്ഷാമവും തകർന്നു വീഴാറായ കെട്ടിടങ്ങളുമുൾപ്പെടെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രക്ഷോഭത്തിനു പിന്നാലെ, സർക്കാ‍ർ അനങ്ങിയെങ്കിലും വ്യക്തതയില്ലാത്ത ഉറപ്പുകൾ വിദ്യാർഥി രോഷം വീണ്ടും ആളിക്കത്തിച്ചു. പാരിസിൽ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ സ്കൂൾ വിദ്യാ‍ർഥികൾ പ്രതിഷേധിച്ചു. നൂറിലേറെപ്പേർ അറസ്റ്റിലായി. ഫ്രാൻസിൽ ഇന്നലെ 224 ഹൈസ്കൂളുകളാണ് അടഞ്ഞുകിടന്നത്. വിദ്യാർഥികൾക്കു പിന്തുണയുമായി അധ്യാപകരും രംഗത്തുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നാണു പൊതുജനാഭിപ്രായം. 


Fashion ⏭️

Back to top button