കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

കാണാതായ കുടുംബം, ശങ്കറിന്റെ വീട്
തിരുവനന്തപുരം: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായതായി പരാതി. പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ (34), ഭാര്യ ആതിര (27), മൂന്ന് വയസുള്ള മകൾ എന്നിവരെയാണ് കാണാതായത്. ഈ മാസം ആറാം തീയതി മുതലാണ് കുടുംബത്തെ കാണാതായത്. തുടർന്ന് ആതിരയുടെ അമ്മയാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കുടുംബത്തിന് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
A family of three from Poovachal Veeranakaavu in Kattakada has been reported missing since October 6. Shankar, 34, his wife Athira, 27, and their three-year-old daughter are missing. Athira’s mother filed a complaint with Kattakada police. Police have registered a case and launched an investigation, while relatives reportedly cited financial debts.
RELATED TOPICS: KATTAKADA FAMILY MISSING, THIRUVANANTHAPURAM MISSING CASE, KERALA MISSING NEWS, FAMILY MISSING KERALA, KATTAKADA POLICE INVESTIGATION
Read News ⏭️




