NEWS
‘രാഹുലിന്റെ പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ’; ഇന്നലെ വിമർശനം, ഇന്ന് പിന്തുണ, യൂ ടേൺ അടിച്ച് ഡിഎംകെ

ചെന്നൈ ∙ രാഹുൽ ഗാന്ധിക്കെതിരെ ഇന്നലെ രൂക്ഷവിമർശനം ഉന്നയിച്ച ഡിഎംകെ, തൊട്ടടുത്ത ദിവസം നിലപാട് മാറ്റി പിന്തുണയുമായി രംഗത്ത്. തമിഴ്നാട്ടിലെ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത ഡിഎംകെ, നിലവിൽ രാഹുലിന്റെ പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് നാടകീയമായ യുടേൺ ആണ് എടുത്തിരിക്കുന്നത്.‘‘ഉന്നത പദവിയിലിരിക്കുന്ന ഗ്യാനേഷ് കുമാർ ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നിഷ്പക്ഷമാകുക ? അദ്ദേഹത്തെ തീർച്ചയായും സ്ഥാനത്തുനിന്ന് നീക്കണം. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ പോരാടുക എന്നത് പൗരന്മാരുടെ അവകാശമാണ്. അതാണ് രാഹുൽ ഗാന്ധി ഇന്നലെ ചെയ്തത്’’ – ഡിഎംകെ വക്താവ് ടി.കെ.എസ് എളങ്കോവൻ പറഞ്ഞു.
Fashion ⏭️




