NEWS

ഇറാൻ യുദ്ധത്തിൽ തകർന്നത് 81 യുഎസ് വിമാനങ്ങൾ; നഷ്ടം 330 കോടി ഡോളർ


വാഷിങ്ടൻ∙ ഇറാൻ യുദ്ധത്തിൽ യുഎസിന്റെ 330 കോടി ഡോളറിന്റെ (ഏകദേശം 31,929 കോടി രൂപ) യുദ്ധവിമാനങ്ങൾ തകർന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം തുടങ്ങിയതുമുതൽ ഇതുവരെ 81 സൈനിക വിമാനങ്ങൾ തകർന്നതായി കോൺഗ്രഷനൽ റിസർച്ച് സർവീസിന്റെ പുതിയ റിപ്പോർട്ടിൽ പറഞ്ഞു. യുഎസിന്റെ അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്–35എ ലൈറ്റ്നിങ് II സ്റ്റെൽത്ത് ഫൈറ്റർ, എഫ് 15, എംക്യു 9 റീപ്പർ ഡ്രോണുകൾ എന്നിവയും തകർന്നവയിൽ പെടുന്നു.മൂന്ന് കോടി ഡോളറിലേറെയാണ് ഒരു എഫ്–15 വിമാനത്തിന്റെ വില. എംക്യു–9 റീപ്പറിന്റെ വില മൂന്ന് കോടി ഡോളറിനും 5 കോടി ഡോളറിനും ഇടയിലാണ്. അഞ്ചാം തലമുറ എഫ്–34എ വിമാനത്തിന്റെ വില 9.2 കോടി ഡോളറിനടുത്തും.


Fashion ⏭️

Back to top button