SPORTS

മുഖത്തുനോക്കാതെ ഹർമൻപ്രീതും സ്മൃതിയും, ഡ്രസിങ് റൂമില്‍ അഭിപ്രായ ഭിന്നത, ഇന്ത്യന്‍ ടീമിൽ ചേരിപ്പോര് രൂക്ഷം!


മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻസി സ്മൃതി മന്ഥന ഏറ്റെടുത്തതിനു പിന്നാലെ ടീമിനകത്തെ ചേരിപ്പോരിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ഗുവാഹത്തിയിൽ നടന്ന ബിസിസിഐ റിവ്യൂ മീറ്റിങ്ങിനു ശേഷമാണ് ഹർമൻപ്രീത് കൗർ മൂന്നു ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീമിനെ തുടർച്ചയായ രണ്ടാം സ്വർണത്തിലെത്തിച്ചതിനു പിന്നാലെയായിരുന്നു ഹർമൻപ്രീത് കൗറിന്റെ രാജി പ്രഖ്യാപനം. ഇന്ത്യൻ ടീമിനെ നയിക്കാൻ തയാറാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സ്മൃതി മന്ഥന പ്രതികരിച്ചിരുന്നു.പുരുഷ ക്രിക്കറ്റ് ടീമിനെപ്പോലെ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റൻസിയിൽ വലിയ ചർച്ചകളോ, വിവാദങ്ങളോ സാധാരണയായി ഉയർന്നുവരാറില്ല. എങ്കിലും ക്യാപ്റ്റൻ സ്ഥാനം പുതിയ ആൾക്കു നൽകുന്ന സമയത്തെ പ്രശ്നങ്ങൾ ആദ്യമായിട്ടല്ല. 2022 ലോകകപ്പിനു പിന്നാലെ മിഥാലി രാജിനെ മാറ്റി ഹർമൻപ്രീതിന് ഏകദിന ടീമിന്റെ ക്യാപ്റ്റൻസി നൽകുമ്പോൾ ഇരു താരങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമായിരുന്നു.


Auto ⏭️

Back to top button