NEWS

ഇതു കേരളാ പൊലീസാണ്! മുംബൈക്കാരന്റെ തട്ടിപ്പ് പൊളിച്ച് പൊലീസ്; സംഭവം ഇങ്ങനെ…


റാന്നി ∙ വിഡിയോ കോൾ അറ്റൻഡ് ചെയ്ത പൊലീസ് യൂണിഫോം ധാരി പറഞ്ഞു: ‘ഞാൻ മുംബൈ പൊലീസിൽ നിന്നാണ്, വേഗം പണം അയക്ക്’, മറുവശത്ത് റാന്നി സിഐ ടി.രാജേഷ്കുമാറും വിട്ടുകൊടുത്തില്ല ‘ഇവിടെ കേരളാ പൊലീസാണ്’… അൽപനേരത്തെ വാക്കുതർക്കത്തിനു ശേഷം വിഡിയോകോൾ കട്ടായി. മുംബൈ പൊലീസുകാരന്റെ നമ്പർ സ്വിച്ച്ഡ് ഓഫും. മക്കപ്പുഴ സ്വദേശിനിയായ 73 വയസ്സുകാരിയിൽ നിന്ന് 5.60 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണു റാന്നി പൊലീസ് തകർത്തത്.തിങ്കളാഴ്ച വൈകിട്ടു നാലരയോടെയാണു സംഭവം. മുംബൈയിലെ അക്കൗണ്ടിലേക്കു 5.60 ലക്ഷം രൂപ അയയ്ക്കണം എന്നാവശ്യപ്പെട്ടു സ്ത്രീ ബാങ്ക് ഓഫ് ബറോഡയുടെ റാന്നി ശാഖയിലെത്തി. മുൻപും സമാന ആവശ്യവുമായി സ്ത്രീ ബാങ്കിൽ എത്തിയിരുന്നു. സംശയം തോന്നിയ അസിസ്റ്റന്റ് മാനേജർ വിവരങ്ങൾ ചോദിച്ച് അറിഞ്ഞതോടെയാണു തട്ടിപ്പ് വെളിച്ചത്തായത്. ‘മുംബൈ പൊലീസിൽ നിന്നെന്ന പേരിൽ വിളിച്ചയാൾ ഭീഷണിപ്പെടുത്തിയെന്നും സാമ്പത്തികത്തട്ടിപ്പു കുറ്റകൃത്യത്തിൽ നിന്നൊഴിവാക്കാൻ 5.60 ലക്ഷം രൂപ അയയ്ക്കാൻ നിർദേശിച്ചെന്നും’ സ്ത്രീ പറഞ്ഞു.


Fashion ⏭️

Back to top button