BUSINESS

എല്‍ നിനോ പ്രതിസന്ധിക്കിടെ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്; ജിഡിപി വളര്‍ച്ചാ അനുമാനം കുത്തനെ ഉയര്‍ത്തി ലോകബാങ്ക്


Indian Economy: കാലാവസ്ഥാ പ്രതിസന്ധികളും, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ കുതിപ്പ്. 2026- 27 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് 6.6 ശതമാനത്തില്‍ നിന്നും 7.1 ശതമാനമായി കുത്തനെ ഉയര്‍ത്തി. ശക്തമായ ആഭ്യന്തര വിപണിയും, വ്യവസായ- സേവന മേഖലകളിലെ മികച്ച പ്രകടനവുമാണ് ഈ മുന്നേറ്റത്തിന് വഴിതുറന്നത്.ലോക ബാങ്ക് നടപടിക്ക് കാരണമെന്ത്ആഭ്യന്തര വിപണിയിലെ കരുത്താണ് ലോക ബാങ്ക് പ്രവചനത്തിന് പ്രധാന കാരണം. രാജ്യത്തെ ആഭ്യന്തര ഡിമാന്‍ഡ് ശക്തമായി തുടരുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് മികച്ച അടിത്തറ നല്‍കുന്നു. ഇന്ത്യയുടെ വ്യവസായ (Industrial), സേവന (Services) മേഖലകള്‍ തുടരുന്ന വളര്‍ച്ചയും എടുത്തുപറയണം.ചരക്ക് സേവന നികുതി (GST), തൊഴില്‍ നിയമങ്ങളിലെ ഏകീകരണം, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് (IBC), താരിഫ് ക്രമീകരണങ്ങള്‍ തുടങ്ങീ സര്‍ക്കാര്‍ നല്‍കിയ ബൂസ്റ്റും സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കി. രാജ്യത്തെ ഭൗതികവും, ഡിജിറ്റലുമായ അടിസ്ഥാന സൗകര്യങ്ങളില്‍ വന്നിട്ടുള്ള വലിയ നിക്ഷേപങ്ങള്‍ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെഎല്‍ നിനോ (El Nino) പ്രതിഭാസം മൂലമുണ്ടായ മഴക്കുറവ് കാര്‍ഷിക മേഖലയെ തളര്‍ത്തിയെങ്കിലും, സാമ്പത്തിക രംഗത്തെ മികച്ച വളര്‍ച്ച അതിനെ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ കരുത്തുറ്റ വളര്‍ച്ചാ നിരക്ക് തുടരുന്നുവെന്നത് വളരെ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.ഇന്ത്യയുടെ ഈ മികച്ച പ്രകടനം കാരണം ദക്ഷിണേഷ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചാ അനുമാനവും ലോക ബാങ്ക് 6.3 ശതമാനത്തില്‍ നിന്നും 6.9 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് ഈ മേഖലയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നില്‍ നിന്ന് നയിക്കുന്നത് ഇന്ത്യയാകും.വളര്‍ച്ച അനുമാനം വര്‍ധിപ്പിച്ച മറ്റുള്ളവര്‍ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (ADB): പഴയ അനുമാനം 6.6%, പുതിയ അനുമാനം 7.0% എസ് ആന്‍ഡ് പി ഗ്ലോബല്‍ (S&P Global): പഴയ അനുമാനം 6.6%, പുതിയ അനുമാനം 7.0% മൂഡീസ് റേറ്റിംഗ്‌സ് (Moody’s Ratings): പഴയ അനുമാനം 6.0%, പുതിയ അനുമാനം 7.0%ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മികച്ച വളര്‍ച്ചാ നിരക്കുണ്ടെങ്കിലും ചില കാര്യങ്ങളില്‍ രാജ്യം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. അതില്‍ ഏറ്റവും പ്രധാനം കാലാവസ്ഥാ വ്യതിയാനങ്ങളും എല്‍ നിനോയും തന്നെയാണ്. മോശം കാലാവസ്ഥയും, മഴക്കുറവും വരും മാസങ്ങളിലും കാര്‍ഷിക മേഖലയ്ക്കും സാമ്പത്തിക പ്രകടനത്തിനും തിരിച്ചടിയാകാം.കാലാവസ്ഥാ പ്രശ്‌നങ്ങളും, വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ വിലയും കാരണം വരും മാസങ്ങളില്‍ പണപ്പെരുപ്പം നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരിക്കും. ഉയരുന്ന ഊര്‍ജ്ജ ചെലവുകളും, പശ്ചിമേഷ്യയിലെ പോലുള്ള അന്താരാഷ്ട്ര പ്രതിസന്ധികളും ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് പരോക്ഷമായ വെല്ലുവിളികള്‍ സൃഷ്ടിക്കാം.


Read News

Back to top button