NEWS
അമർ പ്രീത് സിങ് വിരമിക്കുന്നു; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ന്യൂഡൽഹി ∙ ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് (എ.പി. സിങ്) ഒക്ടോബർ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അശുതോഷ് ദീക്ഷിതിന്റെ കാലാവധി.1986 ഡിസംബറിലാണ് അദ്ദേഹം വ്യോമസേനയിലേക്ക് എത്തുന്നത്. ഔദ്യോഗികത ജീവിതത്തിൽ മിറാഷ്-2000, മിഗ് വിമാനങ്ങൾ, തേജസ് ഉൾപ്പെടെ വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി 3,500 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയായ അദ്ദേഹം മികച്ച ഫ്ലൈയിങ് ഇൻസ്ട്രക്ടർ കൂടിയാണ്.
Fashion ⏭️




