NEWS
പൊലീസ് ഉദ്യോഗസ്ഥൻ വനിതാ മാധ്യമ പ്രവർത്തകയെ പീഡിപ്പിക്കുന്ന എഐ ദൃശ്യം; 24 വയസ്സുകാരൻ അറസ്റ്റിൽ

ന്യൂഡൽഹി∙ സെൻട്രൽ ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ, പൊലീസ് ഉദ്യോഗസ്ഥർ വനിതാ മാധ്യമപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്ന രീതിയിലുള്ള എഐ ദൃശ്യങ്ങൾ നിർമിച്ച് പ്രചരിപ്പിച്ച കേസിൽ 24 വയസ്സുകാരൻ അറസ്റ്റിൽ. ഹരിയാനയിലെ പാൽവൽ സ്വദേശിയായ നദീം അഹമ്മദ് ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച സെൻട്രൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി) വിവേക് ഭഗത് ഒരു മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതിനൂ പിന്നാലെയാണ് യഥാർഥ സിസിടിവി ദൃശ്യങ്ങൾ എന്ന രീതിയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ റീലുകളും പോസ്റ്ററുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഒരു പോസ്റ്ററിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്ത്രീയെ മോശമായി സ്പർശിക്കുന്ന സിസിടിവി സ്ക്രീൻഷോട്ട് പോലുള്ള ചിത്രമാണ് ഇയാൾ നിർമിച്ചത്.
Fashion ⏭️




