NEWS
ഗുജറാത്തിലെ ബിജെപി എംഎൽഎയുടെ ആഡംബര ബംഗ്ലാവ് കഴുകാൻ ഫയർഫോഴ്സ് – വിഡിയോ

അഹമ്മദാബാദ്∙ ഫയർഫോഴ്സ് വാഹനം ബിജെപി എംഎൽഎയുടെ ആഡംബര ബംഗ്ലാവ് കഴുകാൻ ഉപയോഗിച്ചതായി പരാതി. ഗുജറാത്തിലെ ദഹോദ് ജില്ലയിലെ ധൻപുർ താലൂക്കിൽ ബിജെപി എംഎൽഎ ബച്ചുഭായ് ഖബാദിന്റെ വസതിയിലാണൂ സംഭവം. ദേവ്ഗഡ് ബാരിയ മുൻസിപ്പാലിറ്റിയുടെ ഫയർ എൻജിൻ ഉപയോഗിച്ച് ബംഗ്ലാവും പരിസരവും വെള്ളം തളിച്ചു വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിവാദമാണു സംസ്ഥാനത്ത് ഉണ്ടായത്. സംഭവം പുറത്തായതോടെ എംഎൽഎയിൽനിന്ന് 2,700 രൂപ പിഴ ഈടാക്കി അധികൃതർ തലയൂരി.എംഎൽഎയുടെ ഫോൺ കോൾ വന്നതിനെ തുടർന്നാണ് വാഹനം അയച്ചതെന്ന് ദേവ്ഗഡ് ബാരിയ മുൻസിപ്പൽ ചെയർപഴ്സൻ ഘമേഷ് കലാൽ വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു. ‘‘എംഎൽഎ വിളിച്ചപ്പോൾ എന്തോ അടിയന്തര സാഹചര്യം ഉണ്ടായെന്നു കരുതിയാണ് ഞാൻ ഉടൻ ഫയർ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടു വാഹനം അയച്ചത്. എന്നാൽ സ്ഥലത്തെത്തിയ ജീവനക്കാർ, ബംഗ്ലാവ് കഴുകാനാണ് ആവശ്യപ്പെടുന്നതെന്ന് ഫയർ ഓഫിസറെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാനും വാഹനത്തിന്റെ യാത്രാച്ചെലവ് ഈടാക്കാനും ഞാൻ നിർദേശം നൽകി’’ – ഘമേഷ് കലാൽ പറഞ്ഞു.
Fashion ⏭️




