NEWS

ചുവപ്പ് ഷാൾ അടൂർ പ്രകാശിന് അണിയിക്കാൻ ജോൺ ബ്രിട്ടാസ്; ഇപ്പോൾ വേണ്ടെന്ന് അടൂർ പ്രകാശ്


ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യത്തിലെ എംപിമാർ നടത്തിയ പ്രതിഷേധത്തിൽ കൗതുക കാഴ്ചകൾ. കേരളത്തിൽനിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസും അടൂർ പ്രകാശും തമ്മിലുള്ള സംഭാഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പ്രകടനത്തിനിടെ ജോൺ ബ്രിട്ടാസ് ചുവപ്പ് ഷാൾ അടൂർ പ്രകാശിനെ അണിയിക്കാൻ ശ്രമിക്കുമ്പോൾ ‘ഇപ്പോൾ വേണ്ടെന്ന്’ പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞുമാറുന്നതാണ് വിഡിയോയിലുള്ളത്.‘‘കുറച്ച് കഴിഞ്ഞ് ഇട്ടുകൊടുക്കും ഞാൻ’’ എന്ന് ഇതിനു മറുപടിയും ബ്രിട്ടാസ് നൽകുന്നുണ്ട്. അതേസമയം ഷാൾ അണിയിക്കാനുള്ള ബ്രിട്ടാസിന്റെ ശ്രമം പരാജയപ്പെടുത്തിയ അടൂർ പ്രകാശ് അതു ബ്രിട്ടാസിനുതന്നെ അണിയിക്കുന്നതും വിഡിയോയിലുണ്ട്.


Fashion ⏭️

Back to top button