NEWS

‘വിശദീകരിച്ച് മടുത്തു; എയിംസ് തൃശൂരിൽ വേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരും’


കൊച്ചി ∙ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി. എയിംസ് കേരളത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനു യോജ്യമായ സ്ഥലം തൃശൂരാണെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളം എയിംസ് സ്ഥാപിക്കാൻ അനുയോജ്യമായ ഒൻപത് സ്ഥലങ്ങളുടെ പട്ടിക കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു, ഇതിൽ തൃശൂരിനെ ഒഴിവാക്കിയതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്.സാമ്പത്തിക അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും മഞ്ഞുമ്മലുള്ള സ്വകാര്യ ആശുപത്രിയുടെ പരിപാടിയിൽ പങ്കെടുക്കവെ കേന്ദ്രമന്ത്രി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ചു താൻ മടുത്തെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് സ്ഥാപിക്കാൻ കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം പരിഗണിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തേ പറഞ്ഞിരുന്നു. അതേസമയം തൃശൂരിൽ കായിക മേളയ്ക്കിടെ പന്തൽ തകർന്ന സംഭവത്തിലും സുരേഷ് ഗോപി സംഘാടകരെ വിമർശിച്ചു. രാജ്യം ഒളിംപിക്സിന് തയാറെടുക്കുമ്പോഴാണ് ഈ അനാസ്ഥയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button