NEWS

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കില്ല,​ നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് തഹസീൽദാർ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന്റെ കൈവശമുള്ള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീൽദാർ. അങ്ങനെ ഒരു നിർ‌ദ്ദേശം ലഭിച്ചിട്ടില്ലെന്ന് തഹസീൽദാർ അനീഷ് ശങ്കർ അറിയിച്ചു. സർവകലാശാലയുടെ ഭൂമി അളക്കാൻ മാത്രമാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. അതിന്റെ സർവേ നാളെ രാവിലെ10 മണിക്ക് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന റവന്യു വകുപ്പ് തിരുവനന്തപുരം തഹസീൽദാർക്ക് എ.കെ.ജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഭൂ​മി​ ​കൈ​യേ​റി​യെ​ന്നും ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​തു​ട​ങ്ങാ​തെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​യ​ ​എ.​കെ.​ജി​ ​സെ​ന്റ​റാ​യി​ ​പ്ര​വ​ർ​ത്തി​പ്പി​ച്ച​ത് ​നി​യ​മ​ ​വി​രു​ദ്ധ​മാ​ണെ​ന്നും​ ആരോപിച്ച് സിൻഡിക്കേറ്റംഗം ആർ.എസ് ശശികുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് സർവകലാശാലയുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. 1977​ൽ​ ​എ.​കെ.​ ​ആ​ന്റ​ണി​ ​സ​ർ​ക്കാ​ർ​ ​എ.​കെ.​ജി​ ​സ്മാ​ര​ക​ ​സ​മി​തി​ക്ക് ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ഭൂ​മി​ ​സൗ​ജ​ന്യ​മാ​യി​ ​വി​ട്ടു​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​തി​നു​പു​റ​മേ​യു​ള്ള​ ​സ്ഥ​ല​വും​ ​കൈ​യ​ട​ക്കി​ ​എ​ന്നാ​ണ് ​ആ​ക്ഷേ​പം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read News ⏭️

Back to top button