NEWS

ശ്രീലേഖ പാർട്ടിയെ സമ്മർദത്തിലാക്കാറില്ല; രാജി പ്രഖ്യാപനത്തിന്റെ കാരണം വ്യക്തമാക്കി ബിജെപി സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം ∙ അനുനയനീക്കത്തിനൊടുവിൽ, രാജിവയ്ക്കാനുള്ള തീരുമാനം കോർപറേഷൻ കൗൺസിലർ ആർ.ശ്രീലേഖ പിൻവലിച്ചതോടെ പിന്തുണയുമായി ബിജെപി സംസ്ഥാന നേതൃത്വം. ജനങ്ങളുടെ ആവശ്യങ്ങൾക്കു ഓടിയെത്താനാവാത്തതിലുള്ള ആശങ്ക കൊണ്ടാണ് ശ്രീലേഖ രാജി പ്രഖ്യാപിച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് മനോരമ ന്യൂസിനോടു പ്രതികരിച്ചു. രാഷ്ട്രീയക്കാരാണെങ്കിൽ അങ്ങനെ ചെയ്യില്ലെന്നും ശ്രീലേഖ പാർട്ടിയെ ഒരിക്കലും സമ്മർദത്തിലാക്കാറില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. അതേസമയം, രാജി പിൻവലിച്ച സംഭവത്തിൽ ശ്രീലേഖ ഒരു ആവശ്യവും മുന്നോട്ടു വച്ചിട്ടില്ലെന്നും എസ്. സുരേഷ് വ്യക്തമാക്കി.ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീലേഖയെ എസ്. സുരേഷും മേയർ വി.വി. രാജേഷ് അടക്കമുള്ള നേതാക്കളും സന്ദർശിച്ചിരുന്നു. ശ്രീലേഖയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഫോണിൽ സംസാരിച്ചതോടെയാണ് മഞ്ഞുരുകിയത്. വേഗം അസുഖം മാറട്ടേയെന്നു സമൂഹമാധ്യമത്തിലും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവും കുറിച്ചു. ഇതിനു പിന്നാലെയാണ് ശ്രീലേഖ ശാസ്തമംഗലം വാർഡുമായി ബന്ധപ്പെട്ട വാട്സാപ് ഗ്രൂപ്പിൽ രാജിവയ്ക്കാനുള്ള തീരുമാനം പോസ്റ്റ് ചെയ്തത് പിൻവലിച്ചത്.


Fashion ⏭️

Back to top button