NEWS
ഇടപെട്ട് ബിജെപി നേതൃത്വം; വാട്സാപ് ഗ്രൂപ്പിലെ രാജി സന്ദേശം ശ്രീലേഖ പിൻവലിച്ചു

തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ.ശ്രീലേഖ തന്റെ രാജി സംബന്ധിച്ച വാട്സാപ് സന്ദേശം പിൻവലിച്ചു. ബിജെപി നേതാക്കളുടെ സമ്മർദത്തിന് ഒടുവിലാണ് തീരുമാനം. കോർപറേഷനിലെ കൗൺസിലർമാരുടെ ഗ്രൂപ്പിലാണ് ശനിയാഴ്ച രാവിലെ 11.52ന് ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ശ്രീലേഖ സന്ദേശം അയച്ചത്.‘പ്രിയപ്പെട്ടവരേ.. ഞാൻ 30.09.2026ൽ മേയർ വി.വി.രാജേഷിന് കൗൺസിലർ സ്ഥാനത്തുനിന്ന് സ്വകാര്യകാരണങ്ങൾ കൊണ്ട് രാജിവയ്ക്കുന്നതായി അറിയിച്ച് കത്തുനൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കലക്ടർക്കു തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്കു നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു’–സന്ദേശത്തിൽ പറഞ്ഞതിങ്ങനെ. ശ്രീലേഖയുടെ അപ്രതീക്ഷിത നീക്കം ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചു. 101 അംഗ കോർപറേഷനിൽ ശ്രീലേഖ ഒഴിയുന്നതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറയുമായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ശ്രീലേഖയുമായി ചർച്ച നടത്തി പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. ഇതിനു പിന്നാലെയാണ് വാട്സാപ് സന്ദേശം പിൻവലിച്ചത്
Fashion ⏭️




