NEWS
യുക്രെയ്നിൽ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു: ഒട്ടേറെപ്പേർക്ക് പരുക്ക്

കീവ്∙ യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമ പ്ലാന്റിനുനേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ സുമിയിലുള്ള കുസും ഗ്രൂപ്പിന്റെ മരുന്നുകമ്പനിക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്ലാന്റ് പൂർണമായും തകർന്നു. 400 കോടി രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് വിവരം. മരണസംഖ്യ കൂടാൻ സാധ്യതയുള്ളതായി അധികൃതർ പറയുന്നു.ഇന്ത്യയിൽനിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്കു കയറ്റി അയയ്ക്കുന്ന കുസും ഗ്രൂപ്പ് 1994 ലാണ് ആരംഭിച്ചത്. ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ് നിലവിലെ ഉടമ. 2002 ൽ കുസും ഗ്രൂപ്പ് മറ്റ് കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു സ്വന്തമായി മരുന്നു നിർമാണത്തിലേക്കു കടന്നു. 2007 ൽ ഇന്ത്യയിലും 2009 ൽ യുക്രെയ്നിലും പ്ലാന്റുകൾ തുറന്നു. ഇന്ത്യയിൽ വീണ്ടും ഇവർ രണ്ട് പ്ലാന്റുകൾ കൂടി നിർമിച്ചു. നിലവിൽ 50 ലേറെ ജനറിക് മരുന്നുകൾ നിർമിക്കുന്ന കുസും ഗ്രൂപ്പ് ഒൻപതു രാജ്യങ്ങളിലേക്കു മരുന്നുകൾ കയറ്റി അയയ്ക്കുന്നുണ്ട്.
Fashion ⏭️




