NEWS
എന്തിനീ ചതി? ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടക്കം; കച്ചവട സ്ഥാപനങ്ങൾ ദുരിതത്തിൽ

ചെറുവാഞ്ചേരി ∙ ടൗണിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവായതോടെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ദിവസവും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിക്കിടക്കുന്നത് കൂൾബാർ, പ്രിന്റിങ് പ്രസ്, ഹോട്ടൽ, ധാന്യ മിൽ തുടങ്ങിയ നിരവധി കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഹോളോബ്രിക്സ് നിർമാണ ഫാക്ടറി പോലുള്ള ചെറുകിട വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും ദുരിതത്തിലാക്കുകയാണ്. വൈദ്യുത ലൈനിൽ അറ്റകുറ്റപ്പണിക്കായാണ് വൈദ്യുതി ഓഫാക്കിയിടുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ പകൽ ഇത്ര കൂടുതൽ സമയം വൈദ്യുതി ഇല്ലാതാവുന്നത് നാട്ടുകാരുടെ പരാതിക്ക് ഇടയാക്കുന്നുണ്ട്. ചില ദിവസങ്ങളിൽ രാവിലെ പോയാൽ വൈകിട്ട് മാത്രമേ വൈദ്യുതി എത്തുന്നുള്ളൂ. തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണെന്ന് വ്യാപാരികൾ പറയുന്നു.
Fashion ⏭️




