NEWS

സൗദിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു


സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു (46), കോട്ടയം കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് അണ്ണാ സത്യ നഗറില്‍ വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടയില്‍ അന്തോണിയാര്‍ സ്ട്രീറ്റില്‍ ഹെപ്‌സിബ ദേവമണി (33) എന്നിവരാണ് മരിച്ച മറ്റ് നഴ്‌സുമാര്‍. ഇവരുടെ കാര്‍ ഡ്രൈവറായ സൗദി പൗരനും മരിച്ചു. റാനിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  


Fashion ⏭️

Back to top button