NEWS
തുടർച്ചയായി വയറു വേദനയും ഛർദിയും, പരിശോധനയില്‍ 9 വയസ്സുകാരിയുടെ വയറ്റിൽ ഒരു കിലോ തലമുടി; പുറത്തെടുത്തു

തിരുവനന്തപുരം∙ ടെന്‍ഷന്‍ തോന്നുമ്പോള്‍ മുടി പിടിച്ചുവലിക്കുന്ന ശീലമുണ്ടോ. എങ്കില്‍ സൂക്ഷിച്ചോളൂ. ഇതൊരപൂര്‍വ മാനസികാവസ്ഥയാണ്. നെയ്യാറ്റിന്‍കരയിലെ ഒന്‍പതു വയസുകാരിക്കു സംഭവിച്ചത് ഈ ശീലത്തിന്റെ ഭാഗമായുള്ള ദുരനുഭവമാണ്. തുടര്‍ച്ചയായ വയറുവേദന മൂലം ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് ഒരു കിലോഗ്രാം വരുന്ന തലമുടിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു.തുടര്‍ച്ചയായ വയറു വേദനയും ഛര്‍ദിയും മൂലമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. വിശദപരിശോധനയില്‍ കുട്ടിക്കു ലോകത്തില്‍ തന്നെ നൂറില്‍ താഴെ ആള്‍ക്കാരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ എന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. മാനസിക സമ്മര്‍ദം, അരക്ഷിതാവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ കുട്ടികള്‍ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്ന ശീലമാണിത്. മാസങ്ങളോളം ആമാശയത്തില്‍ കിടക്കുന്ന മുടി ദഹിക്കാതെ കുടലില്‍ കട്ടിയുള്ള തടസ്സമായി മാറി.
Fashion ⏭️




