NEWS
ആഡംബര കാർ ‘ചലഞ്ച്’, ഒറ്റവലിക്ക് കുടിച്ചത് 6 ക്യാൻ ‘എനർജി ഡ്രിങ്ക്’; പിന്നാലെ കൗമാരക്കാരന് ദാരുണാന്ത്യം

ബഗ്ദാദ്∙ ആഡംബര കാർ സമ്മാനമായി ലഭിക്കുന്ന എനർജി ഡ്രിങ്ക് ചലഞ്ചിൽ പങ്കെടുത്ത 13 വയസ്സുകാരന് ദാരുണാന്ത്യം. ഇറാഖി ബാലനായ ദുൽഫിക്കാർ വലീദാണ് ഒന്നിനു പുറകേ ഒന്നായി ആറ് ക്യാൻ എനർജി ഡ്രിങ്കുകൾ കുടിച്ചതിനെ തുടർന്ന് മരണപ്പെട്ടത്.മത്സരത്തിൽ ജയിച്ച് ലക്ഷ്വറി കാർ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുൽഫിക്കാർ ചുരുങ്ങിയ സമയത്തിനുള്ളിൽ ആറ് ക്യാൻ ഡ്രിങ്ക് കുടിച്ചുതീർത്തത്. തുടർന്ന് കടുത്ത അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയുടെ ആരോഗ്യം അതിവേഗം വഷളാവുകയായിരുന്നു.
Fashion ⏭️




