NEWS

പാലക്കാട്ടെ ആക്രമണത്തിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ടന്ന് ‘കുറുക്കൻ ഒറിജിനൽ’


കൊച്ചി ∙ വന്യജീവി വാരാഘോഷത്തിന് തുടക്കമാകുമ്പോൾ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് യുവാവിനെ ആക്രമിച്ച് മുഖത്ത് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തോടെ വാർത്തകളിലെത്തിയ കുറുനരിയെയാണ് (Golden/Indian jackal) കേരളത്തിൽ പലപ്പോഴും ‘കുറുക്കൻ’ എന്നു തെറ്റായി വിളിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കുറുനരി സാധാരണ മനുഷ്യരെ ഒഴിവാക്കി സഞ്ചരിക്കുന്ന ജീവിയാണെങ്കിലും പേവിഷബാധയേറ്റാൽ അപകടകാരിയാകാം.കുറുനരിയും കുറുക്കനും (Bengal fox) കാനിഡെ കുടുംബത്തിൽപ്പെട്ടവയാണെങ്കിലും രണ്ടും വ്യത്യസ്ത ജീവികളാണ്. കേരളത്തിൽ സാധാരണ കാണപ്പെടുന്നത് കുറുനരിയാണ്. കുറുക്കൻ ഇവിടെ അത്യപൂർവമാണ്. വലുപ്പം കുറഞ്ഞ ശരീരവും വലിയ ചെവികളും നീണ്ട വാലുമുള്ള കുറുക്കനെ ഇന്ത്യയിലെ വരണ്ട തുറസ്സായ പ്രദേശങ്ങളിലാണ് കൂടുതലായി കാണുന്നത്.


Fashion ⏭️

Back to top button