NEWS
സൗദി, ജോർദാൻ വ്യോമ മേഖലയിലെ യാത്ര ഒഴിവാക്കണമെന്ന് ഇഎഎസ്എ ജാഗ്രതാ മുന്നറിയിപ്പ്

ബ്രസൽസ് ∙ സൗദി, ജോർദാൻ വ്യോമ മേഖലയിലെ യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) യൂറോപ്പിലെ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. ഹൂതി ആക്രമണം വർധിച്ച സാഹചര്യത്തിലാണ് സൗദിയെക്കുറിച്ചുള്ള മുന്നറിയിപ്പ്.ജോർദാനിൽ ജാഗ്രത പാലിക്കണമെന്നായിരുന്നു മുൻപത്തെ നിർദേശം. ലബനൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമയാന മേഖലകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നവംബർ 16 വരെ നീട്ടി.
Fashion ⏭️




