NEWS

പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണില്ല

തിരുവനന്തപുരം: പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഇനിമുതൽ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണില്ല. മാദ്ധ്യമങ്ങളുടെ തിക്കും തിരക്കും മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നത് ഒഴിവാക്കാനാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചകളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തുന്നുണ്ട്. ഇതിന് പുറമെ ഏതെങ്കിലും അത്യാവശ്യ വിഷയങ്ങളുണ്ടെങ്കിൽ മാദ്ധ്യമങ്ങളെ മുൻകൂട്ടി അറിയിച്ച് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തുന്ന വാർത്താ സമ്മേളനത്തിൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരുന്നത് ആലോചിച്ചിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി.

Read News ⏭️

Back to top button